‘കുഞ്ഞിമ നിനക്കൊരുപാട് സ്നേഹം, പാറൂ പൊളിക്ക്’ - ദുൽഖർ സൽമാൻ

ഞായര്‍, 15 ജൂലൈ 2018 (15:30 IST)
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു അ‍ഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ജൂലൈ 14 ന് തിയേറ്ററുകളിൽ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത ചിത്രമായിരുന്നു കൂടെ. 
 
ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസിം തിരിച്ചെത്തിയ സിനിമയായിരുന്നു കൂടെ.  താരത്തിന്റെ രണ്ടാം വരവ് ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 
 
കൂടെയിലെ താരങ്ങളേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് ദുൽഖർ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. കൂടെ എന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് കേൾക്കുന്നത്. ചിത്രം കാണാൻ ഞാൻ അക്ഷമനാണ്.കുഞ്ഞിമ നിനക്ക് ഒരുപാട് സ്നേഹം. പൃഥ്വി, പാറു ലിറ്റി നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട അ‍ഞ്ജലി ഇനിയും ഉയരെ പറക്കുക. ദുൽഖർ ഫേസ്ബുക്കിൽ കുറിച്ച്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍