കമല്‍ഹാസന്റെ വിക്രമില്‍ നരേനും ?

കെ ആര്‍ അനൂപ്
ചൊവ്വ, 29 ജൂണ്‍ 2021 (09:01 IST)
മലയാളത്തിനു പുറമേ തമിഴ്സിനിമാലോകത്തും ഒരുപാട് ആരാധകരുള്ള നടനാണ് നരേന്‍. അദ്ദേഹത്തിന്റെ പുതിയ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കോളിവുഡ്.കമല്‍ ഹാസന്‍ നായകനാകുന്ന വിക്രമില്‍ നരേനും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും. 
 
ലോകേഷ് സംവിധാനം ചെയ്ത കൈതി എന്ന സിനിമയിലും നരേന്‍ അഭിനയിച്ചിരുന്നു. അതേസമയം പുതിയ സിനിമയില്‍ നടന്‍ അഭിനയിക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.കമല്‍ ഹാസന്റെ 232 ചിത്രമാണ് വിക്രം.ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article