ഗൌതമിയെ ഒഴിവാക്കി, മീന മതിയെന്ന് കമല്‍ഹാസന്‍; ദൃശ്യം 2 തമിഴിലേക്കെത്തുമ്പോള്‍ സംവിധാനം ജീത്തു ജോസഫ് തന്നെ !

സുബിന്‍ ജോഷി

വ്യാഴം, 17 ജൂണ്‍ 2021 (17:07 IST)
‘ദൃശ്യം 2’ തമിഴിലേക്ക്. ‘പാപനാശം 2’ എന്ന പേരില്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാപനാശത്തിലെ നായികയായിരുന്ന ഗൌതമി ഈ പ്രൊജക്‍ടില്‍ ഉണ്ടാവില്ല. പകരം മലയാളത്തിലെ നായികയായ മീന തന്നെ പാപനാശം 2ല്‍ നായികയായെത്തും. ജീത്തു ജോസഫ് തന്നെയായിരിക്കും സംവിധായകന്‍. 
 
മലയാളത്തിന് പുറമെ ദൃശ്യം 2 തെലുങ്ക് റീമേക്കിലും മീന തന്നെയായിരുന്നു നായിക വേഷത്തില്‍ എത്തിയത്. ജീത്തുജോസഫ് സംവിധാനം ചെയ്ത തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഹിന്ദി, കന്നഡ റീമേക്കുകളും വൈകാതെ തന്നെ തുടങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍