മമ്മൂട്ടിയുടെ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം,'നന്‍പകല്‍ നേരത്ത് മയക്കം' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ജൂലൈ 2022 (08:57 IST)
നന്‍പകല്‍ നേരത്ത് മയക്കം' റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. അതിനൊരു സൂചന നല്‍കിക്കൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ രണ്ട് ടീസറുകള്‍ ഇതിനകം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ടീസറുകള്‍ക്ക് പുറമേ പുതിയ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തു. 
 
 ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  
 ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയെ കാണാനായത്.പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
 
മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article