കിളിച്ചുണ്ടന്‍ മാമ്പഴത്തിന്‍റെ രണ്ടാം ഭാഗം ആണോ ഇത്? - മോഹൻലാലിന്റെ മരയ്ക്കാറെ ട്രോളി സോഷ്യൽ മീഡിയ

Webdunia
ഞായര്‍, 29 ഏപ്രില്‍ 2018 (10:22 IST)
കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ തന്നെ എത്തുന്നു. ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ഇരുപത്തഞ്ചാം ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍. ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ എന്നാണ് ചിത്രത്തിന് പേര്. ഇന്നലെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 
 
എന്നാൽ, മോഹൻലാലിന്റെ തന്നെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന്‍റെ രണ്ടാം ഭാഗം ആണോ ഇത് എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത്. മരയ്ക്കാർ സംസാരിച്ചിരുന്നത് മലബാർ ഭാഷയാണ്. എന്നാൽ, ചിത്രത്തിലെ മോഹൻലാൽ പറയുന്നത് മലബാറിലെ ഭാഷയേ അല്ലെന്നാണ് ആരാധകർ പറയുന്നത്. 
 
100 കോടിയോളം മുതല്‍മുടക്കില്‍ എത്തുന്ന സിനിമയ്ക്ക് കോണ്‍‌ഫിഡന്‍റ് ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവര്‍ പണം മുടക്കുന്നുണ്ട്. മമ്മൂട്ടി നേരത്തേ ‘കുഞ്ഞാലിമരയ്ക്കാര്‍’ പ്രഖ്യാപിച്ചിരുന്നു. സന്തോഷ് ശിവനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ടിനെപ്പറ്റി വിവരങ്ങള്‍ ഒന്നുമില്ല.
 
സന്തോഷ് ശിവനും പ്രിയദര്‍ശനും ഒരേസമയമാണ് കുഞ്ഞാലിമരയ്ക്കാറെക്കുറിച്ച് സിനിമ ആലോചിച്ചത്. ആദ്യം പ്രഖ്യാപിച്ചത് സന്തോഷ് ശിവന്‍ - മമ്മൂട്ടി പ്രൊജക്ട് ആണെന്ന് മാത്രം. എന്നാല്‍ ആറുമാസത്തെ സമയം മമ്മൂട്ടിയുടെ ടീമിന് കൊടുക്കുകയാണെന്നും അവര്‍ക്ക് ചിത്രം ആരംഭിക്കാനായില്ലെങ്കില്‍ താന്‍ കുഞ്ഞാലിമരയ്ക്കാറുമായി മുന്നോട്ടുപോകുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്‍റേ സ്വപ്നപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു - ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’.

അനുബന്ധ വാര്‍ത്തകള്‍

Next Article