എങ്കെ വീട്ടു മാപ്പിളൈ -സീസൺ 2 - ആര്യയുടെ കല്യാണ ശേഷം? - ആര്യയെ ട്രോളി വിശാലും

ശനി, 28 ഏപ്രില്‍ 2018 (15:32 IST)
ആര്യയുടെ എങ്ക വീട്ടു മാപ്പിള അവസാനിച്ചെങ്കിലും വിവാദങ്ങള്‍ ഉയരുകയാണ്. കളേഴ്‌സ് തമിഴ് ചാനലിൽ അവതരിപ്പിച്ച ‘എങ്കെ വീട്ട് മാപ്പിളൈ’ എന്ന പരിപാടി തമിഴ്നാട്ടിലും സിനിമാ പ്രേമികൾക്കിടയിലും രണ്ടഭിപ്രായമാണ് ഉണ്ടാക്കിയത്. 
 
ആര്യയ്‌ക്കെതിരെ ചാനലിനും പെൺകുട്ടികൾക്കും കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ടെന്ന് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആര്യയുടെ അടുത്ത സുഹൃത്തും നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ നടനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്.
 
സീസണ്‍ 2 കല്യാണത്തിനു ശേഷം ആരംഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഷോ സത്യസന്ധമായിരുന്നുവോ അല്ലെങ്കില്‍ മറ്റുള്ളവരെ കബളിപ്പിക്കുന്നതായിരുന്നോ എന്നൊന്നും എനിക്കറിയല്ല. ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്നും എനിക്കറിയില്ല. അതിന് ഉത്തരം പറയേണ്ടത് ആര്യയാണെന്നും വിശാൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍