കേരളത്തിലും തരംഗമായി 'മാര്‍ക്ക് ആന്റണി', വിശാല്‍ ചിത്രം മോളിവുഡില്‍ നിന്നും നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:48 IST)
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'മാര്‍ക്ക് ആന്റണി' കേരള ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നു. നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.വിശാലും എസ്.ജെ.സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഋതു വര്‍മ്മ, സെല്‍വരാഘവന്‍, സുനില്‍, അഭിനയ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.
തിയറ്ററുകളില്‍ എത്തി അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 2.35 കോടി നേടാന്‍ സിനിമയ്ക്കായി.
 ജി വി പ്രകാശ് കുമാര്‍ ഒരുക്കിയ സംഗീതവും പ്രശംസ നേടിയിട്ടുണ്ട്.അഭിനന്ദന്‍ രാമാനുജത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടിയുടെ എഡിറ്റിംഗും പ്രേക്ഷകര്‍ക്ക് മികച്ച ഒരു ദൃശ്യ അനുഭവം നല്‍കുന്നു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി ചിത്രമാണ് ഇത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article