ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രമെഴുതി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബ്ബും പിറന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ 50 കോടി കടന്നതോടെ ആഗോള കളക്ഷന്‍ 200 കോടി കടന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 195 കോടി ആഗോള കളക്ഷന്‍ നേടി എന്ന റിപ്പോര്‍ട്ടുകള്‍ ആണ് ആദ്യം വന്നതെങ്കിലും അത് തിരുത്തി 200 കോടി കളക്ഷന്‍ കടന്നു എന്ന വാര്‍ത്തകളും പിന്നീട് പ്രത്യക്ഷപ്പെട്ടു. നാളെയോടുകൂടി ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചേക്കും എന്നാണ് കേള്‍ക്കുന്ന മറ്റൊരു വാര്‍ത്ത.
തമിഴ് മൊഴിമാറ്റാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന റെക്കോര്‍ഡും മഞ്ഞുമ്മല്‍ ബോയ്‌സിന് സ്വന്തം. കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് 60 കോടി കളക്ഷന്‍ നേടിയപ്പോള്‍.റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടി. കര്‍ണാടകയില്‍ നിന്നും 11 കോടി. സിനിമയുടെ മൊഴിമാറ്റ പതിപ്പുകള്‍ വൈകാതെ തന്നെ തിയേറ്ററുകളില്‍ എത്തും. ഇതോടെ കളക്ഷന്‍ ഇരട്ടിയാകും.
മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കഴിഞ്ഞ ഒരു വര്‍ഷത്തോളം ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ടോവിനോ തോമസ് ചിത്രം '2018'ന്റെ റെക്കോര്‍ഡ് ആണ് സിനിമ തകര്‍ത്തത്. ഫെബ്രുവരി 22 നായിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.