വിവാഹം കഴിഞ്ഞിട്ട് 27 വര്‍ഷമായി, ഞങ്ങള്‍ക്ക് മക്കളില്ലെന്ന് നടി സോന നായര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 18 മാര്‍ച്ച് 2024 (12:15 IST)
മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സോന നായര്‍. വര്‍ഷങ്ങളായി സിനിമയിലും സീരിയല്‍ രംഗത്തും സജീവം. സിനിമയില്‍ നിന്നുള്ള ഒരാള്‍ തന്നെയാണ് താരത്തിന്റെ ഭര്‍ത്താവും. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.
 
വിവാഹം കഴിഞ്ഞിട്ട് കുട്ടികള്‍ ഇല്ലാത്തതിനെ പറ്റിയുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
 
കുടുംബത്തെ കുറിച്ചുള്ള ചോദ്യം വന്നപ്പോള്‍ ഭര്‍ത്താവ് ഉദയനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി.
 
' എന്റെ ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രാഫറാണ്. എനിക്ക് മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. വിവാഹം കഴിഞ്ഞിട്ട് 27 വര്‍ഷമായി. ഞങ്ങള്‍ക്ക് മക്കളില്ലെന്നും നടി പറയുന്നു',-സോന നായര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍