എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 നവം‌ബര്‍ 2024 (19:15 IST)
എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ആപ്പാണ് '112 ഇന്ത്യ ആപ്പ്'. ഇത് നിങ്ങള്‍ക്ക് പല അടിയന്തരഘട്ടങ്ങളിലും സഹായകമാകും. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ശിശുവികസന മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സംയുക്തമായി നിര്‍മ്മിച്ച ആപ്പാണിത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷംഅതില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ആയ പേര്, മൊബൈല്‍ നമ്പര്‍, അഡ്രസ്സ് എന്നിവ നല്‍കുകയാണ്. ശേഷം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആപ്പിനു മുകളില്‍ നല്‍കിയിട്ടുള്ള കോള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടിയന്തര സഹായം ലഭ്യമാകും. ശേഷം നിങ്ങള്‍ക്ക് എന്ത്  അടിയന്തര സഹായമാണ് വേണ്ടതെന്ന് അറിയിക്കണം. 
 
തുടര്‍ന്ന് നിങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സഹായം എന്താണെന്ന വിവരങ്ങള്‍ ആപ്പ് നല്‍കുകയും നിങ്ങളുടെ ലൊക്കേഷനില്‍ ആ സഹായം എത്തിക്കുകയും ചെയ്യും. ഹിന്ദിയും ഇംഗ്ലീഷ് ഉള്‍പ്പെടെ 10 ഭാഷകള്‍ ഈ ആപ്പില്‍ ലഭ്യമാണ്. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, വുമണ്‍ ഹെല്പ് ലൈന്‍, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ആപ്പ് വഴി ലഭ്യമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍