വലിമൈക്ക് ശേഷം അജിത്തിന്റെ എകെ 61 എന്ന സിനിമയുടെ ഭാഗമായി ലഡാക്ക് മഞ്ജു സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളാണ് ഫാന്‍ പേജുകളില്‍ നിറയുന്നത്.ബൈക്കിലായിരുന്നു മഞ്ജുവിന്റെ യാത്ര.
അജിത്തിനെ നായകനാക്കി എച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന 'എകെ 61' ചിത്രീകരണം പുരോഗമിക്കുന്നു. വിശാഖപട്ടണത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നാണ് വിവരം.ജിബ്രാന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.സമുദ്രക്കനിയും സിനിമയിലുണ്ട്.