പ്രഭുദേവ നൃത്ത സംവിധാനം ചെയ്ത ആയിഷയിലെ ഗാനം, മഞ്ജുവിന് ഇന്ന് പിറന്നാള്‍ ,സോങ് ടീസര്‍

കെ ആര്‍ അനൂപ്

ശനി, 10 സെപ്‌റ്റംബര്‍ 2022 (11:32 IST)
മഞ്ജു വാര്യര്‍ക്ക് പിറന്നാള്‍ സമ്മാനം. നടിയുടെ റിലീസിന് ഒരുങ്ങുന്ന ബഹുഭാഷ ചിത്രമായ ആയിഷയുടെ സോങ് ടീസര്‍ പുറത്തിറങ്ങി. നടിക്ക് ജന്മദിന ആശംസകള്‍ ടീം നേര്‍ന്നു. 2022 ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
നൃത്തസംവിധാനം പ്രഭുദേവ, സംഗീതം എം ജയചന്ദ്രന്‍.കണ്ണിലെ കണ്ണിലെ എന്ന് തുടങ്ങുന്ന പാട്ടിന്റെ സോങ് ടീസര്‍ കാണാം.
 
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍