ഫ്രണ്ട്‌സിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലും ജയറാമിന്റെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ !

Webdunia
വ്യാഴം, 1 ജൂലൈ 2021 (12:07 IST)
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍, മഞ്ജുവിന് നഷ്ടമായ ചില സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ട്. ആ സിനിമകളുടെ പേര് കേള്‍ക്കുമ്പോള്‍ ആരാധകര്‍ ചിലപ്പോള്‍ ഞെട്ടിയെന്ന് വരാം.
 
ജയറാം അഭിനയിച്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഫ്രണ്ട്‌സ് എന്നീ സിനിമകളിലാണ് മഞ്ജുവിനെ നായികയാക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നത്. 
 
1999 ലാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ റിലീസ് ചെയ്തത്. സംയുക്ത വര്‍മയാണ് ഈ സിനിമയില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചത്. ഈ സിനിമയില്‍ സംയുക്ത ചെയ്ത കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യറെയാണ്. മഞ്ജുവിനെ കിട്ടാതായപ്പോള്‍ സംയുക്ത വര്‍മ്മയ്ക്ക് നറുക്ക് വീഴുകയായിരുന്നു. 
 
1999 ല്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു ജയറാം ചിത്രമാണ് ഫ്രണ്ട്‌സ്. സിദ്ധിഖാണ് സിനിമ സംവിധാനം ചെയ്തത്. ഈ സിനിമയില്‍ മീനയാണ് നായിക. ജയറാമിന്റെ നായികയായെത്തുന്ന മീനയ്ക്ക് പകരം ആദ്യം ആലോചിച്ചത് മഞ്ജു വാര്യറെയാണ്. ജയറാമും മഞ്ജുവും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രി അപ്പോഴേക്കും ശ്രദ്ധേയമായിരുന്നു. പക്ഷെ ചില വ്യക്തിപരമായ കാരണങ്ങളാല്‍ മഞ്ജുവിന് ഫ്രണ്ട്സ് ചെയ്യാന്‍ സാധിച്ചില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article