പാര്‍വതിക്കൊപ്പമുള്ള പുഴുവിലും മമ്മൂട്ടിക്ക് ഇതേ രൂപം ? പുത്തന്‍ ലുക്ക് ചര്‍ച്ചയാകുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 14 ജൂലൈ 2021 (10:07 IST)
മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് സജീവമല്ലാത്ത മെഗാസ്റ്റാറിന്റെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് ചര്‍ച്ചയാക്കുകയാണ് .'അറിവിന്റെ കടലിലെ ഒരു തുള്ളി' എന്നു കുറിച്ചുകൊണ്ടാണ് തന്റെ സെല്‍ഫ് പോട്രെയ്റ്റ് ചിത്രം നടന്‍ പങ്കുവെച്ചത്.
 
മുടി നീട്ടി വളര്‍ത്തിയ ലുക്ക് മമ്മൂട്ടി തുടരുന്നതിനാല്‍ ഭീഷ്മപര്‍വ്വത്തിന് ശേഷം തുടങ്ങാനിരിക്കുന്ന പുഴു എന്ന സിനിമയിലും ഇതേ രൂപം ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്ന ചോദ്യം. ഭീഷ്മപര്‍വ്വത്തില്‍ പത്തു ദിവസത്തോളം ഉള്ള ഷൂട്ടിങ്ങാണ് മമ്മൂട്ടിക്ക് ഇനി ബാക്കിയുള്ളത്. അതിനുശേഷം പാര്‍വതിയ്‌ക്കൊപ്പം ആദ്യമായി അദ്ദേഹം അഭിനയിക്കുന്ന പുഴു തുടങ്ങുമെന്നും കേള്‍ക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

അനുബന്ധ വാര്‍ത്തകള്‍

Next Article