കസബ സെറ്റില്‍ എത്തിയത് വിറച്ചുകൊണ്ട്, എല്ലാവരും പറയുന്നു മമ്മൂട്ടി സീരിയസാണെന്ന്,എന്നാല്‍ വളരെ കംഫര്‍ട്ടബിളാണ് അദ്ദേഹം: നേഹ സക്സന

കെ ആര്‍ അനൂപ്

ശനി, 10 ജൂലൈ 2021 (09:03 IST)
മമ്മൂട്ടി നായകനായെത്തിയ 'കസബ' റിലീസ് ആയിട്ട് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ നടിയും മോഡലുമായ നേഹ സക്സനേയും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം തുറന്നു പറയുകയാണ് നേഹ.
 
 എല്ലാവരും സീരിയസ് ആണെന്ന് പറയുന്ന മമ്മൂട്ടി സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് തന്നോട് ഇടപെട്ടതെന്ന് നേഹ പറയുന്നു.
'കസബ സെറ്റില്‍ ശരിക്കും വിറച്ചുകൊണ്ടാണ് ചെന്നത്. പക്ഷെ മമ്മൂട്ടി എല്ലാവരെയും വളരെ കംഫര്‍ട്ടബിളായി നിര്‍ത്തുന്നയാളാണ്. അദ്ദേഹം വളരെ സീരിയസാണെന്നാണ് എല്ലാവരും പറയുക. വര്‍ക്കിന്റെ കാര്യത്തില്‍ സീരിയസ് തന്നെയാണ് അദ്ദേഹം. പക്ഷെ വളരെ ഊഷ്മളമായ പെരുമാറ്റമാണ്. സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം ഇടപെടാറുള്ളത്,' നേഹ സക്സേന പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍