നിലവിൽ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് മലയാളത്തിന്റെ സ്വന്തം സംവിധായകൻ സന്തോഷ് ശിവൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതും ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി അദ്ദേഹം വീണ്ടും എത്തും.
ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായൊരുങ്ങുന്ന ചിത്രത്തിന് കലിയുഗവരൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതേ ഉള്ളൂ.
ബ്രഹ്മാണ്ഡ ചിത്രമായതുകൊണ്ടുതന്നെ മലയാളത്തിൽ നിന്ന് ആരാധകർ കാത്തിരിക്കുന്നത് മമ്മൂട്ടിയ്ക്കും മോഹൻലാലിനും വേണ്ടിയാണ്. ചിത്രത്തിൽ മമ്മൂട്ടിയെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരങ്ങും.