മമ്മൂട്ടിയുടെ മരണമാസ് പോലീസ് വേഷം, അഞ്ചു ഭാഷകളില്‍ റിലീസ്, ചിത്രീകരണം അടുത്തമാസം

കെ ആര്‍ അനൂപ്
വ്യാഴം, 16 ജൂണ്‍ 2022 (15:02 IST)
മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍.ഉദയ കൃഷ്ണ-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ നടന്‍ അടുത്തതായി അഭിനയിക്കും.ജൂലൈ രണ്ടാമത്തെ ആഴ്ച ചിത്രീകരണം തുടങ്ങാനാണ് സാധ്യത.
 
മമ്മൂട്ടി ഒരു മാസ്സ് പോലീസ് ഓഫീസറായായി സിനിമയിലുടനീളം ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും റിലീസ് ഉണ്ട്.മഞ്ജു വാര്യര്‍, ബിജു മേനോന്‍ കൂടാതെ മറ്റു ഭാഷകളിലെ പ്രമുഖ താരങ്ങളും അണിനിരക്കും. 
 
ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം.കേരളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും. സംവിധായകന്‍ മാത്രമല്ല സിനിമയുടെ സഹ നിര്‍മ്മാതാവ് കൂടിയാണ് ബി ഉണ്ണികൃഷ്ണന്‍.  

അനുബന്ധ വാര്‍ത്തകള്‍

Next Article