മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സിനിമയുടെ സംവിധായകന്‍,പി ജി വിശ്വംഭരന്റെ ഓര്‍മ്മ ദിനം

കെ ആര്‍ അനൂപ്

വ്യാഴം, 16 ജൂണ്‍ 2022 (12:07 IST)
മമ്മൂട്ടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ ചലച്ചിത്രമാണ് സ്‌ഫോടനം.പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത സിനിമ 1981ല്‍ പ്രദര്‍ശനത്തിനെത്തി.സുകുമാരന്‍, സോമന്‍, ഷീല, രവികുമാര്‍, സീമ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സജിന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയും അവതരിപ്പിച്ചു. പി ജി വിശ്വംഭരന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്.
 
'എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായിരുന്ന പി ജി വിശ്വംഭരന്റെ ഓര്‍മ്മ ദിനമാണിന്ന് .
 
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്ഫോടനം സംവിധാനം ചെയ്ത ഇദ്ദേഹം അറുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു . ഒഴുക്കിനെതിരെ ആണ് ആദ്യചിത്രം ഓര്‍മ്മപ്പൂക്കള്‍'- എന്‍ എം ബാദുഷ കുറിച്ചു.
 
ഒഴുക്കിനെതിരെയാണ് വിശ്വംഭരന്റെ ആദ്യചിത്രം.2010 ജൂണ്‍ 16-ന് കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയില്‍ വച്ച് അന്തരിച്ചു. 63 വയസ്സായിരുന്നു എണ്‍പതുകളിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് അന്ന് പ്രായം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍