വീണ്ടും മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്,ബ്രോ ഡാഡിക്ക് ശേഷം ഒന്നിച്ച് താരങ്ങള്‍,ഷാജി കൈലാസിന്റെ തിരിച്ചുവരവ് !

കെ ആര്‍ അനൂപ്

വ്യാഴം, 16 ജൂണ്‍ 2022 (10:28 IST)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എലോണ്‍ അടുത്തു തന്നെ റിലീസ് പ്രഖ്യാപിക്കും. അതിനേക്കാള്‍ മുമ്പ് ജൂണ്‍ 30ന് സംവിധായകന്റെ കടുവ പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
 
 ബ്രോ ഡാഡിക്ക് ശേഷം രണ്ടാളും ഒന്നിക്കുന്ന സിനിമ കൂടിയായിരിക്കും ഇത്.ഷാജി കൈലാസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രംകൂടിയാണ് കടുവ.എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച സിനിമയായിരുന്നു.കടുവയ്ക്ക് ഒപ്പം തന്നെ എലോണ്‍ ചിത്രീകരണവും സംവിധായകന്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍