ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
ആദ്യമായിട്ടാണ് ഈ രീതിയിലുള്ള ഒരു തിരക്കഥ ഉദയകൃഷ്ണ എഴുതുന്നതെന്നും മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും സംവിധായകന്‍ പറഞ്ഞു. നിലവിലെ തിരക്കുകള്‍ക്ക് ശേഷം സ്‌ക്രീന്‍ പ്ലേ ഒന്നുകൂടി ഉറപ്പിക്കാനുണ്ട്. അതിന് ശേഷം വീണ്ടും മമ്മൂക്കെയ കാണാം എന്ന തീരുമാനത്തിലാണെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.