'ഭീഷ്മപര്‍വ്വം' എന്താണ് പറയാന്‍ പോകുന്നത് ? മമ്മൂട്ടി ചിത്രത്തെക്കുറിച്ച്

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (16:59 IST)
മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം മാര്‍ച്ച് 3 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. സിനിമയ്ക്ക് (U/A) സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. രണ്ടു മണിക്കൂര്‍ 24 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്ക് ഉള്ളത്. അതേസമയം എന്താണ് ഭീഷ്മപര്‍വ്വം എന്ന സിനിമ പറയാന്‍ പോകുന്നത് ?  
 
പഴയൊരു ഗ്യാങ്ങ്‌സ്റ്റെര്‍ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിള്‍. അയാളുടെ കഥ തന്നെയാണ് സിനിമ പറയുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ടറായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മൈക്കിളിനെ സിനിമയില്‍ കാണാം.മൈക്കിളിന്റെ കുടുംബത്തിന് വധഭീഷണി പലയിടത്തുനിന്നും ഉണ്ടാകുന്നു. അയാള്‍ തന്റെ പഴയകാലത്തേക്ക് വീണ്ടും പോകാന്‍ നിര്‍ബന്ധിതനാകുന്നു.
 
മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപര്‍വ്വം റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്.ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍