Malaikottai Vaaliban: മലൈക്കോട്ടെ വാലിബന്റെ ഹിന്ദി പതിപ്പിന് മോഹന്‍ലാലിനു വേണ്ടി ശബ്ദം കൊടുക്കുന്നത് ആരാണെന്നറിഞ്ഞോ!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 ജനുവരി 2024 (13:08 IST)
Malaikottai Vaaliban: മലൈക്കോട്ടെ വാലിബന്റെ ഹിന്ദി പതിപ്പിന് മോഹന്‍ലാലിനു വേണ്ടി ശബ്ദം കൊടുക്കുന്നത് അനുരാഗ് കശ്യപാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കൗമുദി ചാനല്‍ അഭിമുഖത്തിലായിരുന്നു സിനിമയുടെ ഹിന്ദി പതിപ്പില്‍ തനിക്ക് വേണ്ടി ശബ്ദിക്കുന്നത് സംവിധായകന്‍ അനുരാഗ കശ്യപാണെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. സിനിമ കണ്ടു ഇഷ്ടപ്പെട്ടതിനുശേഷമാണ് ഡബ്ബ് ചെയ്യാമെന്ന് അനുരാഗ് സമ്മതിച്ചത്. ഇങ്ങനെയൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി മോഹന്‍ലാല്‍ പറഞ്ഞു.
 
ജനുവരി 25നാണ് വാലിബന്‍ തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന വിശേഷണവും മലൈക്കോട്ടെ വാലിബനുണ്ട്. പ്രീ സെയിലില്‍ തന്നെ ഒന്നരകോടിക്ക് അടുത്ത് വാലിബന്‍ ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യദിന ബോക്സ്ഓഫീസ് കളക്ഷന്‍ അഞ്ച് കോടി ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article