'എന്തിനാണ് പിന്നില്‍ നില്‍ക്കുന്നത്? ഫോട്ടോ എടുക്കണമെങ്കില്‍ മുന്‍പില്‍ പോയി നില്‍ക്കൂ'; തന്റെ ചിത്രങ്ങള്‍ എടുക്കാന്‍ നിന്നവരോട് അന്ന രാജന്‍ (വീഡിയോ)

രേണുക വേണു

തിങ്കള്‍, 22 ജനുവരി 2024 (10:20 IST)
Anna Rajan

അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്ന രാജന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇടപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനു എത്തിയതാണ് താരം. സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് അന്ന ഉദ്ഘാടന ചടങ്ങിനു എത്തിയത്. 
 
തന്റെ പിന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ അന്ന ട്രോളിയ വീഡിയോ ഏറെ ചിരിപടര്‍ത്തുന്നതാണ്. പിന്നില്‍ നിന്ന് മാറി മുന്നില്‍ പോയി ഫോട്ടോ എടുക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് അന്ന പറഞ്ഞത്. 


വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദീസ, മധുരരാജ, അയ്യപ്പനും കോശിയും, തിരിമാലി തുടങ്ങിയവയാണ് അന്നയുടെ ശ്രദ്ധേയമായ സിനിമകള്‍. 32 വയസാണ് താരത്തിന്റെ പ്രായം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍