Malaikottai Vaaliban First Review: മലൈക്കോട്ടൈ വാലിബന്‍ ആദ്യ റിവ്യു എപ്പോള്‍? ഇത്ര നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് !

രേണുക വേണു

തിങ്കള്‍, 22 ജനുവരി 2024 (10:56 IST)
Malaikottai Vaaliban First Review: ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിവസം കൂടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന വാലിബന്‍ ഒരു ഫാന്റസി - ഇമോഷണല്‍ ഡ്രാമയാണ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ എപ്പോള്‍ ലഭിക്കുമെന്ന് അറിയുമോ? 
 
ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. രാവിലെ 6.30 ന് മിക്കയിടത്തും ഫാന്‍സ് ഷോ ആരംഭിക്കും. അതായത് രാവിലെ എട്ട് മണി ആകുമ്പോഴേക്കും ചിത്രത്തിന്റെ ആദ്യ റിവ്യു പുറത്തുവരും. 6.30 നുള്ള ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ എല്ലായിടത്തും വിറ്റുതീര്‍ന്നു. പ്രീ സെയിലില്‍ തന്നെ ഒന്നരകോടിക്ക് അടുത്ത് വാലിബന്‍ ഇതുവരെ കളക്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷന്‍ അഞ്ച് കോടി ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
 
മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ്, യൂഡ്‌ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍