'അവര്‍ക്ക് ആവേശത്തിന്റെ നിമിഷമായിരുന്നു': അമ്മായിയമ്മയുടെ ആഗ്രഹം നിറവേറ്റി ഖുശ്ബു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ജനുവരി 2024 (08:42 IST)
MODI
അമ്മായിയമ്മയുടെ ആഗ്രഹം നിറവേറ്റി നടി ഖുശ്ബു. ഒരു തവണയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുക എന്നത് അമ്മായിയമ്മയുടെ സ്വപ്നമായിരുന്നുവെന്നും അവര്‍ക്ക് അത് ആവേശത്തിന്റെ നേരമായിരുന്നുവെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു പറഞ്ഞു. ഒരു മകന്‍ അമ്മയോട് സംസാരിക്കുന്നത് പോലെയായിരുന്നു അദ്ദേഹം പെരുമാറിയത്. എല്ലാ ജനങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നതില്‍ അതിശയിക്കാന്‍ ഇല്ലെന്നും ഖുശ്ബു പറഞ്ഞു. അങ്ങയുടെ സാന്നിധ്യത്തില്‍ അമ്മയുടെ കണ്ണുകളില്‍ ഒരു കുട്ടിയുടെ തിളക്കം കണ്ടു. ഈ പ്രായത്തിലും അവരെ സന്തോഷിപ്പിക്കുക എന്നത് എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ. പ്രധാനമന്ത്രിയോട് ഇക്കാര്യത്തില്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഖുശ്ബു പറഞ്ഞു. 
 
കൂടാതെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിനായി മത വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളും കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. 92 വയസ്സുള്ള തന്റെ അമ്മായിയമ്മയും മോദിയും ഉള്‍പ്പെട്ട നിരവധി ചിത്രങ്ങളാണ് ഖുശ്ബു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍