പെര്‍ഫെക്ട് ആക്ടിങ്, പ്രണയവിലാസത്തിലെ വിനോദിനെ മറന്നോ ? നടന്റെ അഭിനയത്തെ പ്രശംസിച്ച് തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്
ബുധന്‍, 19 ഏപ്രില്‍ 2023 (09:05 IST)
പ്രണയവിലാസം എന്ന സിനിമ കണ്ടവരാരും വിനോദ് എന്ന കഥാപാത്രത്തെ മറന്നു കാണില്ല.ഹക്കിം ഷാ നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയില്‍ രണ്ടു പ്രായത്തില്‍ വന്ന് പോകുന്ന വിനോദിനെ ഭംഗിയായി അവതരിപ്പിച്ച് നടന്‍ കയ്യടി വാങ്ങി. കൂമന്‍, ട്വല്‍ത്ത് മാന്‍ ഇപ്പോഴിതാ ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ കൃഷ്ണകുമാര്‍ നടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
'ഇരുപതുകളുടെ അവസാനത്തിലെ പ്രസരിപ്പില്‍ നിന്നും അമ്പതുകളിലേക്ക് വണ്ടിക്കാള വലിക്കുന്നതു പോലെ ജീവിതം വലിച്ചപ്പോ ചുമലില്‍ ഒരു കൂന് വന്നിട്ടുണ്ടാവും. പിന്നെ ശരീരത്തിനൊരു വളവും.പെര്‍ഫെക്ട് ആക്ടിങ്.
നടന്‍: ഹക്കിം ഷാ
കഥാപാത്രം: വിനോദ്
സിനിമ: പ്രണയ വിലാസം.',-കെ.ആര്‍ കൃഷ്ണകുമാര്‍ കുറിച്ചു.
 
നടനും സഹ സംവിധായകനുമാണ് ഹക്കീം ഷാ. പ്രണയ വിലാസം, പ്രിയന്‍ ഓട്ടത്തിലാണ്, കൊത്ത്, ദ ടീച്ചര്‍, ഡിയര്‍ ഫ്രണ്ട്, നായാട്ട്, കൂടെ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article