കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' ഒരുങ്ങുന്നു. വലിയ പ്രമോഷണല്‍ ഒന്നും ഇല്ലാതെ കിട്ടിയ കുഞ്ഞ് ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ഏറ്റവും വലിയ പ്രമോഷനാണ് ആണ് മൗത്ത് പബ്ലിസിറ്റിയെന്നും കൊച്ചാള്‍
പെരിന്തല്‍മണ്ണ വിസ്മയ തിയേറ്ററില്‍ ഹൗസ് ഫുള്‍ ഷൊ കളിച്ചെന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.
'കൊച്ചാള്‍
പെരിന്തല്‍മണ്ണ 'വിസ്മയ തിയ്യേറ്ററില്‍ ഇന്നലെ നടന്ന വിസ്മയം.'
ഏറ്റവും വലിയ പ്രമോഷനാണ് ആണ് മൗത്ത് പബ്ലിസിറ്റി. ഏതൊരു ഫ്‌ലക്‌സിനെക്കാളും , പോസ്റ്ററിനെക്കാളും വലുതാണ് പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ തരുന്ന മൗത്ത് പബ്ലിസിറ്റി.
ഇതുവരെ ഞങ്ങളുടെ കൊച്ച് സിനിമക്ക് നല്‍കിയ സ്‌നേഹത്തിനും , പിന്തുണക്കും വീണ്ടും ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു'- നിങ്ങളുടെ സ്വന്തം
S.V.കൃഷ്ണശങ്കര്‍.
ഷൈന്‍ ടോം ചാക്കോ,ഷറഫുദ്ദീന്‍, വിജയരാഘവന്‍, രഞ്ജിപണിക്കര്‍, മുരളീഗോപി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്?മി, ശ്രീലക്ഷ്?മി, കലാരഞ്ജിനി, ആര്യ സലിം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഇസ്‌ക്ര സംഗീതം നല്‍കുന്നു.സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.