ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (12:34 IST)
ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്നുമായി പിടിയിൽ. ഇന്നലെ രാത്രി ബാംഗ്ലൂർ എംജി റോഡിലെ ഹോട്ടലിൽ നടന്ന റേവ് പാർട്ടിക്കിടെ പോലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് അടക്കം ആറ് പേർ പിടിയിലായത്.
 
ബെംഗളുരു പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 35 പേരിൽ നടത്തിയ പരിശോധനയിൽ സിദ്ധാന്ത് അടക്കം ആറ്  മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇവർക്ക് ഹോട്ടലിൽ നിന്നാണോ മയക്കുമരുന്ന് ലഭിച്ചത് അതോ പുറത്ത് നിന്നാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article