നയന്‍താരയുടെ സുഹൃത്ത്, കല്യാണം കൂടാന്‍ ബോളിവുഡ് താരസുന്ദരി കത്രീന കൈഫും ?

കെ ആര്‍ അനൂപ്

ബുധന്‍, 8 ജൂണ്‍ 2022 (14:42 IST)
നയന്‍താരയും വിഘ്‌നേഷ് ശിവനും ജൂണ്‍ 9ന് വിവാഹിതരാകും. കത്രീന കൈഫിനെയും വിക്കി കൗശലിനെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
നയന്‍താരയും കത്രീന കൈഫും അടുത്ത സുഹൃത്തുക്കളാണ്.കത്രീനയോ വിക്കിയോ വിവാഹത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് പുറത്തുവന്നിരുന്നു.
 
രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, അജിത്, സൂര്യ, വിജയ്, സാമന്ത റൂത്ത് പ്രഭു, കത്രീന കൈഫ്, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദര്‍, നെല്‍സണ്‍ ദിലീപ്കുമാര്‍ എന്നിവരുള്‍പ്പെടെ ഉള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍