വിക്രം സിനിമയുടെ ആകെ ചിലവ് 130 കോടി, പ്രിത്വിരാജിൽ അക്ഷയ് കുമാറിന്റെ മാത്രം പ്രതിഫലം 100 കോടി?

വെള്ളി, 10 ജൂണ്‍ 2022 (21:28 IST)
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് എന്ന രീതിയിൽ നിന്നും മാറി പ്രാദേശിക സിനിമകൾ ഹിന്ദി ഹൃദയഭൂമിയിലും വൻ വിജയങ്ങളാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. ഒരു കാലത്ത് വിശാലമായ മാർക്കറ്റ് ഉണ്ടായിരുന്ന ബോളിവുഡ് ചിത്രങ്ങൾ റീമെയ്ക്ക് വുഡും ബയോപിക് വുഡും മാത്രമായൊതുങ്ങുമ്പോൾ പ്രാദേശിക ചിത്രങ്ങൾ റെക്കോർഡുകൾ തകർത്ത മുന്നേറുകയാണ്.
 
ആർആർആർ,കെജിഎഫ്2, പുഷ്പ ശ്രേണിയിലേക്ക് അവസാനമായി കടന്നു വന്നിരിക്കുന്നത് കമലഹാസൻ ചിത്രമായ വിക്രമാണ്. 250 കോടിയ്ക്ക് മുകളിൽ ഒരുങ്ങിയ അക്ഷയ് കുമാർ ചിത്രത്തിനൊപ്പം ഇറങ്ങിയ വിക്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ അക്ഷയ് കുമാറിന്റെ ബ്രാഹ്‌മാണ്ഡചിത്രം നിർമാണചിലവിന്റെ പകുതിപോലും കണ്ടെത്താനാവാതെ കിതയ്ക്കുകയാണ്.
 
250 കോടി നിർമാണചിലവിൽ ഇറങ്ങിയ സിനിമയ്ക്ക് 48 കോടി മാത്രമാണ് ബോക്സ്ഓഫീസിൽ നേടാനായത്. നേരത്തെ 180 കോടി മുതൽമുടക്കിൽ ഇറങ്ങിയ അക്ഷയ്കുമാർ ചിത്രം ബച്ച്പൻ പാണ്ഡേയും ബോക്സ്ഓഫീസിൽ തകർന്നിരുന്നു. ഇപ്പോഴിതാ രണ്ടു ചിത്രങ്ങളുടെയും പരാജയത്തിന് പിന്നാലെ തങ്ങൾക്ക് ഏർപ്പെട്ട നഷ്ടം അക്ഷയ്‌കുമാർ നികത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സിനിമയുടെ വിതരണക്കാർ.
 
തെലുങ്കിൽ ചിരഞ്ജീവി ആചാര്യ എന്ന ചിത്രം പരാജയപ്പെട്ടതിനെ തുടർന്ന് വിതരണക്കാരുടെ നഷ്ടം നികത്തിയിരുന്നു. സമാനമായി അക്ഷയും പ്രവർത്തിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. 100 കോടിയോളമാണ് അക്ഷയ് പ്രതിഫലമായി വാങ്ങുന്നത്. ഒരു സിനിമാം തകരുമ്പോൾ ഞങ്ങൾ മാത്രമായി എന്തിന് നഷ്ടം സഹിക്കണം. സൂപ്പർ താരങ്ങൾക്ക് അവരുടെ ബാങ്ക് ബാലന്സിനെ പറ്റി മാത്രമേ ചിന്തയുള്ളു. വിതരണക്കാർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍