ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്, ഫഹദ് ഫാസില്‍; മികച്ച നടന് വേണ്ടിയുള്ള കാറ്റഗറിയില്‍ തീ പാറുന്ന മത്സരം, മേല്‍ക്കൈ ജോജുവിന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള കാറ്റഗറിയില്‍ മത്സരം കടുക്കുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഇത്തവണ മത്സരരംഗത്തുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി യുവതാരങ്ങളുടെ പേരുകള്‍ വരെ മികച്ച നടനുള്ള കാറ്റഗറിയില്‍ ഇത്തവണ ഒന്നിച്ച് പരിഗണിക്കപ്പെട്ടു.
സൂപ്പര്‍താരങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും മികച്ച നടനുള്ള മത്സരത്തില്‍ മൂന്ന് പേരാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മികച്ച നടനാകാന്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്നത് ഇന്ദ്രന്‍സ്, ജോജു ജോര്‍ജ്ജ്, ഫഹദ് ഫാസില്‍ എന്നിവരാണ്.