Kishkindha Kaandam: ഇത് മൗത്ത് പബ്ലിസിറ്റിയുടെ വിജയം; ടിക്കറ്റ് ബുക്കിങ് കാല്‍ലക്ഷത്തില്‍ നിന്ന് മുക്കാല്‍ ലക്ഷത്തിലേക്ക്

രേണുക വേണു
ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (08:34 IST)
Kishkindha Kaandam

Kishkindha Kaandam: വിജയരാഘവന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'കിഷ്‌കിന്ധാ കാണ്ഡം' വന്‍ വിജയത്തിലേക്ക്. ആദ്യദിനം ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്കു പിന്നാലെ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കുകയാണ് കിഷ്‌കിന്ധാ കാണ്ഡം. ബുക്ക് മൈ ഷോയില്‍ ആദ്യദിനം കാല്‍ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു ടിക്കറ്റ് ബുക്കിങ്. മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് മുക്കാല്‍ലക്ഷത്തില്‍ അധികമായി. കൂടുതല്‍ സ്‌ക്രീനുകളിലേക്കും ചിത്രം എത്തിയിട്ടുണ്ട്. 
 
നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ കിഷ്‌കിന്ധാ കാണ്ഡം കണ്ടശേഷം തിയറ്ററുകളില്‍ നിന്ന് ഇറങ്ങുന്നത്. ആദ്യദിനം ഒരു കോടിക്ക് താഴെ മാത്രമായിരുന്നു ചിത്രത്തിനു ലഭിച്ച കളക്ഷന്‍. മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ ഒന്നരകോടിക്ക് മുകളിലായി. ഓണം അവധി ദിനങ്ങള്‍ ആതിനാല്‍ ഇന്നും നാളെയും കിഷ്‌കിന്ധാ കാണ്ഡത്തിനു കൂടുതല്‍ കളക്ഷന്‍ ലഭിക്കാനാണ് സാധ്യത.
 
തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് എന്നിങ്ങനെ എല്ലാ മേഖലയിലും പ്രേക്ഷകര്‍ക്കു പരിപൂര്‍ണ സംതൃപ്തി നല്‍കുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. മൈന്‍ഡ് ത്രില്ലര്‍ എന്നതിനൊപ്പം പ്രേക്ഷകരെ ഹൂക്ക് ചെയ്യുന്ന ഇമോഷണല്‍ ഡ്രാമയും സിനിമയില്‍ നല്ല രീതിയില്‍ വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്. സാധിക്കുന്നവരെല്ലാം തിയറ്ററില്‍ നിന്ന് തന്നെ ഈ സിനിമ കാണണമെന്നാണ് വെബ് ദുനിയ മലയാളത്തിന്റെ റിവ്യുവില്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article