രണ്ട് സിനിമകളില്‍ വിജയിച്ച ഭാഗ്യം മൂന്നാമതും പരീക്ഷിക്കാന്‍ കവിന്‍, പുതിയ ചിത്രത്തിന്റെ പേരിന് പിന്നില്‍ ഇതാണ് !

കെ ആര്‍ അനൂപ്
ശനി, 30 ഡിസം‌ബര്‍ 2023 (15:31 IST)
തമിഴ് സിനിമയില്‍ പതിയെ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് നടന്‍ കവിന്‍. താരത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പ്രശസ്ത നൃത്തസംവിധായകനും നടനുമായ സതീഷ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ കവിന്‍ നായകനായി എത്തും.
 
കവിന്‍ അഭിനയിച്ച് ഒടുവില്‍ റിലീസായ രണ്ട് ചിത്രങ്ങളും വലിയ വിജയമായി മാറിയിരുന്നു. നടന്ന രണ്ട് സിനിമകളിലും ഉപയോഗിച്ച പൊതുവായ ഘടകം കണ്ടെത്തി അത് അടുത്ത സിനിമയിലും ചേര്‍ക്കാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.'ലിഫ്റ്റ്', 'ദാദ' തുടങ്ങിയ സിനിമകള്‍ക്ക് ഇംഗ്ലീഷില്‍ നാല് അക്ഷരം ആണുള്ളത്. ഇതുതന്നെയാണ് സതീഷിനൊപ്പമുള്ള അടുത്ത ചിത്രത്തിനും നാലക്ഷരമുള്ള ടൈറ്റില്‍ നിര്‍മാതാക്കള്‍ കണ്ടെത്തി കഴിഞ്ഞു.വരാനിരിക്കുന്ന ചിത്രത്തിന് 'കിസ്' എന്ന് പേരിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ചിത്രത്തിന്റെ പേര് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഫസ്റ്റ് ലുക്കും ടൈറ്റിലിനൊപ്പം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു റൊമാന്റിക് ഡ്രാമയാണ് സിനിമ. ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article