Happy Birthday Kareena Kapoor: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കരീന കപൂറിന്റെ പ്രായം എത്രയെന്നോ?

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (09:52 IST)
Kareena Kapoor: ബോളിവുഡ് താരസുന്ദരി കരീന കപൂറിന്റെ ജന്മദിനമാണ് ഇന്ന്. 1980 സെപ്റ്റംബര്‍ 21 നാണ് താരത്തിന്റെ ജനനം. തന്റെ 43-ാം ജന്മദിനമാണ് കരീന ഇന്ന് ആഘോഷിക്കുന്നത്. മഹാരാഷ്ട്രയിലെ ബോംബെയിലാണ് താരം ജനിച്ചത്. 
 
കരീന കപൂറിന്റെ ആദ്യത്തെ പേര് എന്താണെന്ന് അറിയാമോ? സിദ്ദിമ എന്നാണ് താരത്തിന്റെ ആദ്യ പേര്. പിന്നീടാണ് കരീന എന്ന പേര് സ്വീകരിക്കുന്നത്. മുത്തച്ഛന്‍ രാജ് കപൂറാണ് സിദ്ദിമ എന്ന പേര് നല്‍കിയത്. കരീനയുടെ അമ്മ ഗര്‍ഭകാലത്ത് ലിയോ ടോള്‍സ്റ്റോയിയുടെ 'അന്ന കരേനിന' എന്ന പുസ്തകം വായിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിദ്ദിമ എന്ന പേര് മാറ്റി കരീന എന്നാക്കിയത്. 
 
നടന്‍ സെയ്ഫ് അലി ഖാനാണ് കരീനയുടെ ജീവിതപങ്കാളി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article