ആരാധകര്‍ക്ക് പുതിയൊരു അപ്‌ഡേറ്റുമായി മമ്മൂട്ടി കമ്പനി. വളരെ പ്രധാനപ്പെട്ട ഒരു വിവരം ഇന്ന് രാവിലെ പത്ത് മണിക്ക് പുറത്തുവിടുമെന്നാണ് മമ്മൂട്ടി കമ്പനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മമ്മൂട്ടി നായകനായെത്തുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം വൈശാഖ് ചിത്രത്തിന്റെ പ്രഖ്യാപനമാണോ മമ്മൂട്ടി കമ്പനി നടത്തുകയെന്ന സംശയവും ആരാധകര്‍ക്കുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമോ എന്നും ആരാധകര്‍ സംശയിക്കുന്നു. എന്തായാലും മമ്മൂട്ടി കമ്പനിയുടെ അപ്‌ഡേറ്റ് അറിയാന്‍ ഇനി ഒരു മണിക്കൂര്‍ കൂടി കാത്തിരുന്നാല്‍ മതി..!