ജവാൻ വിജയത്തിനുശേഷം നയൻതാര, ജയം രവി നായകൻ, 'ഇരൈവൻ'റിലീസിന് ഇനി എട്ട് നാൾ കൂടി

കെ ആര്‍ അനൂപ്

ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:32 IST)
'പൊന്നിയിൻ സെൽവൻ' വിജയത്തിന് ശേഷം ജയം രവി നായകനായ എത്തുന്ന പുതിയ സിനിമയാണ് 'ഇരൈവൻ'. ജവാൻ റിലീസിനു ശേഷം നയൻതാര നായികയായി എത്തുന്ന തമിഴ് ചിത്രം.'ഇരൈവൻ' റിലീസിന് ഒരുങ്ങുകയാണ്. ഇനി എട്ട് ദിവസം ചിത്രം തിയറ്ററുകളിലേക്ക് എത്താൻ. സെപ്റ്റംബർ 28നാണ് റിലീസ്.
'ഇരൈവൻ' കേരളത്തിലെ തിയറ്റുകളിൽ എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്.4 ഭാഷകളിലാണ് റിലീസിന് നിർമ്മാതാക്കൾ അറിയിച്ചു. പുതിയ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
ഐ അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.ഹരി കെ വേദാന്ദാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍