ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി തൃഷ മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന മണിരത്‌നം ചിത്രത്തിൽ അഭിനയിക്കാനായി നടി 12 കോടി പ്രതിഫലം വാങ്ങുന്നുണ്ടെന്ന് കേൾക്കുന്നു. തൊട്ടുപിന്നിൽ നയൻതാരയാണ്. ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നടി ഇതിൽ അഭിനയിക്കാനായി 11 കോടി പ്രതിഫലമായി വാങ്ങി. കീർത്തി സുരേഷ് ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് നോക്കാം.
പൂജ ഹെഡ്‌ഗെ 2.5- 7 കോടി വരെ വാങ്ങുമ്പോൾ രശ്മിക മന്ദാനയ്ക്ക് രണ്ടു മുതൽ അഞ്ചു കോടി വരെ കിട്ടും. പിന്നീടുള്ള സ്ഥാനങ്ങളിൽ തമന്നയും കാജൽ അഗർവാളും ആണ്. തമന്നയ്ക്ക് 1.5 കോടി മുതൽ അഞ്ചു കോടി വരെ ലഭിക്കുമ്പോൾ കാജലിനെ 1.5 കോടി മുതൽ 4 കോടി വരെയാണ് കിട്ടുന്നത്.രാകുൽ പ്രീത് സിങ് 1.5 കോടി മുതൽ 3.5 കോടിയും കീർത്തി സുരേഷ് 1 കോടി മുതൽ 3 കോടിയും വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.