കെജിഎഫ് 2, ആര്‍ആര്‍ആര്‍ കളക്ഷന്‍ മറികടക്കുമോ ?ജവാന്‍ ഇതുവരെ നേടിയത്

കെ ആര്‍ അനൂപ്

ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (11:19 IST)
500 കോടി ക്ലബ്ബില്‍ എത്താന്‍ ജവാന്‍ എന്ന ഷാരൂഖ് ചിത്രത്തിന് രണ്ടാഴ്ച കൂടി വേണ്ടിവന്നില്ല. ചൊവ്വാഴ്ച മാത്രം 14 കോടി സിനിമ സ്വന്തമാക്കി. 13 ദിവസം കൊണ്ട് 507.88 കോടി ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടി.
 
സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്ത ചിത്രം 75 കോടി ഇന്ത്യയില്‍ നിന്ന് നേടിക്കൊണ്ടാണ് തുടങ്ങിയത്. ആദ്യ ആഴ്ചയിലെ ആഭ്യന്തര കളക്ഷന്‍ 389 കോടി വരും.പഠാന്‍, ബാഹുബലി: ദി കണ്‍ക്ലൂഷന്‍, ഗദര്‍ 2 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വേഗത്തില്‍ 500 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി ജവാന്‍ മാറിക്കഴിഞ്ഞു. കെജിഎഫ് രണ്ടിന്റെ ഹിന്ദി കളക്ഷനെ സിനിമ മറികടന്നു. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 883 കോടി കടന്നന്ന് നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു.
 
പഠാന്‍ സിനിമയെക്കാളും വേഗത്തിലാണ് ജവാന്റെ കുതിപ്പ്. ആയിരം കോടി തൊടാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ സിനിമയ്ക്ക് വേണ്ടി വരുള്ളൂ എന്നാണ് കണക്കുകൂട്ടുന്നത്.കെജിഎഫ് 2, ആര്‍ആര്‍ആര്‍ കളക്ഷന്‍ സിനിമ മറികടക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍