നയന്‍താരയ്ക്ക് പിന്നാലെ സായി പല്ലവി ബോളിവുഡിലേക്ക് ! വരാനിരിക്കുന്നത് പ്രണയ ചിത്രം

കെ ആര്‍ അനൂപ്

വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (12:06 IST)
ജവാന്‍ എന്ന സിനിമയിലൂടെയാണ് നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം സായി പല്ലവിയും ബോളിവുഡിലേക്ക്. 
ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാക്കുന്ന ചിത്രത്തില്‍ സായി പല്ലവിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രണയകഥയാണ് സിനിമ പറയാന്‍ പോകുന്നത്. നായിക പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കും ഇത്.
സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.
  സായി പല്ലവിയുടെ ഒടുവില്‍ റിലീസായ ചിത്രം ഗാര്‍ഗി ആണ്.ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍