രാജകുമാരിയുടെ അഴകില്‍ കല്യാണി പ്രിയദര്‍ശന്‍,മരക്കാറിലെ ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 9 ഏപ്രില്‍ 2021 (12:43 IST)
സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13 ന് റിലീസ് പ്രഖ്യാപിച്ച സിനിമയിലെ ഗാനത്തിന്റെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഗാനരംഗത്ത് കാണാനായത്. ഇപ്പോളിതാ അറബി കഥയിലെ രാജകുമാരിയെ അനുസ്മരിപ്പിക്കും വിധം രൂപത്തിലും ഭാവത്തിലുളള മരക്കാറിലെ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് കല്യാണി.
 
'കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം' എന്ന തുടങ്ങുന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ്.ശ്വേത മോഹനും സിയ ഉള്‍ ഹക്കുമാണ് മറ്റു ഗായകര്‍.നേരത്തെ മരക്കാറിലെ ആദ്യം ഗാനം പുറത്തുവന്നിരുന്നു.കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി പ്രേക്ഷകര്‍ സ്വീകരിച്ചു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article