വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഒരു പാട്ടിന്റെ രംഗം കൂടി ഇനി ചിത്രീകരിക്കാനുണ്ട്. ഇത് ഷെഡ്യൂളുകളിലായി 100 ദിവസത്തെ ചിത്രീകരണത്തിന് ആയിരുന്നു ടീം ആദ്യം പദ്ധതിയിടുന്നത്. അതിനിടയില്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മുമ്പില്‍ വന്നെങ്കിലും 60 ദിവസം കൊണ്ടുതന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ സന്തോഷം വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചു. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ചെന്നൈയിലായിരുന്നു ചിത്രീകരിച്ചത്.
അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, ദര്‍ശന രാജേന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പന്ത്രണ്ടോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ഒരു കൂട്ടം വ്യക്തികളെക്കുറിച്ചും അവരുടെ ജീവിത യാത്രയെക്കുറിച്ചും 'ഹൃദയം'എന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.