'ഈസ്റ്റര്‍ വൈബ്‌സ്', ഒഴിവുകാലം ആഘോഷമാക്കി കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്

ശനി, 3 ഏപ്രില്‍ 2021 (12:33 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരത്തിന്റെ യാത്ര. 'ഈസ്റ്റര്‍ വൈബ്‌സ്'- എന്ന് കുറിച്ചുകൊണ്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചു. 'നോട്ട് മാലിദ്വീപ്' എന്ന ഹാഷ് ടാഗിലാണ് കല്യാണി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു നടി. തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം താരം അടുത്തിടെ അറിയിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍.മാനാട് എന്ന തമിഴ് ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണവും നടി പൂര്‍ത്തിയാക്കി എന്നാണ് അറിയാന്‍ കഴിയുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയാണ് നടിയുടെ അടുത്തതായി പുറത്തു വരാനിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍