കാവാലയിലെ തമന്നയുടെ ഈ ലുക്ക് നിങ്ങള്‍ ശ്രദ്ധിച്ചോ ? മുഴുവന്‍ വീഡിയോ സോങ് കാണാം

കെ ആര്‍ അനൂപ്
ശനി, 9 സെപ്‌റ്റംബര്‍ 2023 (09:02 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി. രജനിയുടെ സിനിമ എന്നതിലുപരി 'ജയിലര്‍' എന്നാ പേര് സോഷ്യല്‍ മീഡിയയിലൂടെ തമിഴ്‌നാട്ടിന് പുറത്തേക്കും എത്തിച്ചത് കാവാല എന്ന ഗാനമായിരുന്നു.
 
അനിരുദ്ധ് സംഗീതം ഒരുക്കി അരുണ്‍ രാജ കാമരാജ് വരികള്‍ എഴുതിയ ഗാനം ആലപിച്ചത് ശില്‍പ റാവു ആണ്. റിലീസിന് മുമ്പ് ലിറിക്കല്‍ വീഡിയോ ആയിരുന്നു പുറത്തുവന്നത്. കഴിഞ്ഞ ദിവസം മുഴുവന്‍ വീഡിയോ ഗാനം നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഗ്ലാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട തമന്നയെ ഇന്ത്യന്‍ ഷക്കീറ എന്നാണ് ഗാനം പുറത്തിറങ്ങിയതോടെ ആരാധകര്‍ വിളിച്ചത്.ചുരുളന്‍ മുടിയുള്ള ഷക്കീറ ലുക്ക് മാത്രമായിരുന്നില്ല ഗാനരംഗത്ത് ഉണ്ടായിരുന്നത്.
ബ്ലാക്ക് നിറത്തിലുള്ള കോസ്റ്റ്യൂം ധരിച്ച് സ്‌ട്രെയിറ്റ് ചെയ്ത മുടിയുമായി ചുവടുവെക്കുന്ന തമന്നയും ഗാനരംഗത്ത് ഉണ്ടായിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article