'വണ്‍'ല്‍ മമ്മൂട്ടിയുടെ എതിരാളിയായി ജോജു ജോര്‍ജ് ? സസ്‌പെന്‍സ് നിലനിര്‍ത്തി അണിയറ പ്രവര്‍ത്തകര്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (17:03 IST)
മമ്മൂട്ടിയുടെ വണ്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാര്‍ച്ച് 26 ന് സിനിമ തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ആ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. ഇതൊരു  ഫാന്‍ ബോയ് മോമെന്റ് ആണെന്ന ഹാഷ് ടാഗിലാണ് നടന്‍ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ജോജുവിനെ മമ്മൂട്ടിക്ക് പിന്നിലായി കറുത്ത ഡ്രസ്സില്‍ കലിപ്പ് ലുക്കിലാണ് കാണാനാകുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തില്‍ മമ്മൂട്ടിയുടെ എതിരാളിയായി നടന്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്ന ചോദ്യം. 
 
മാത്രമല്ല ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയെങ്കിലും ജോജു ജോര്‍ജിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ നടന്റെ കഥാപാത്രത്തിന് ഒരു സസ്‌പെന്‍സ് നിലനിര്‍ത്താന്‍ വണ്‍ ടീം ശ്രമിക്കുന്നുണ്ടെന്നത് ഉറപ്പാണ്.   
 
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, മുരളി ഗോപി, രഞ്ജിത്ത്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍ ലെ ലോപ്പസ്, മാമുക്കോയ, പി ബാലചന്ദ്രന്‍, മാത്യു തോമസ്, പ്രേം കുമാര്‍, കൃഷ്ണ കുമാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article