കൈയ്യില്‍ തോക്കുമായി മാസ് ലുക്കില്‍ റോഷന്‍ മാത്യു, സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി വിക്രമിന്റെ കോബ്ര ടീം !

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (16:59 IST)
റോഷന്‍ മാത്യു തന്റെ 29-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയില്‍ നടന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'കോബ്ര' ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് റോഷന്‍. വിക്രമിന്റെ 'കോബ്ര'യിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന നടന്‍ ഈ ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം. കൈയ്യില്‍ തോക്കുമായി മാസ് ഗെറ്റപ്പിലാണ് നടനെ പുറത്തുവന്ന പോസ്റ്ററില്‍ കാണാനാകുന്നത്. ട്വിറ്ററിലൂടെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു അദ്ദേഹത്തിന് ആശംസകളും നേരുന്നു.
 
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രമാണ് കോബ്ര. ഈ സ്‌പൈ ത്രില്ലര്‍ ചിത്രത്തില്‍ വിക്രമിനെ കൂടാതെ ശ്രീനിധി ഷെട്ടി, കെ എസ് രവികുമാര്‍, മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, മിയ ജോര്‍ജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസറായി ഇര്‍ഫാന്‍ എത്തുന്നു. ആക്ഷനും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടങ്ങിയ മികച്ചൊരു ചിത്രം പ്രതീക്ഷിക്കാം. ടീസര്‍ അടുത്തിടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. 7 സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article