മലയാളികളുടെ ഇഷ്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുകയാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി മകന്‍ കാളിദാസ് ജയറാം.1992 സെപ്റ്റംബര്‍ 7 നാണ് വിവാഹം ഇരുവരുടെയും വിവാഹം നടന്നത്.
'അപ്പയ്ക്കും അമ്മയ്ക്കും മുപ്പതാം വിവാഹവാര്‍ഷിക ആശംസകള്‍ ! ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു'-കാളിദാസ് കുറിച്ചു.
ആദ്യ വിവാഹ വാര്‍ഷികം മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ ജയറാമും പാര്‍വ്വതിയും എത്തുമായിരുന്നു.
ഓരോ വര്‍ഷവും ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നത് മനസിന് വലിയ ആത്മസംതൃപ്തിയാണെന്ന് ജയറാം പറഞ്ഞിട്ടുണ്ടായിരുന്നു.
1988ലെ ജയറാമിന്റെ ആദ്യ ചിത്രമായ അപരനില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് പാര്‍വതിയെ ആദ്യമായി കാണുന്നത്. ഈ ചിത്രത്തില്‍ നടിയുടെ സഹോദരനായാണ് ജയറാം അഭിനയിച്ചത്.പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി അഭിനയിച്ചത്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ തലയണമന്ത്രം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.