2 വര്‍ഷത്തിനുശേഷം എത്തുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം, 'ജയിലര്‍' കേരളത്തിലെ തിയറ്ററുകളിലും ആളെ കൂട്ടുമോ?

കെ ആര്‍ അനൂപ്
ബുധന്‍, 9 ഓഗസ്റ്റ് 2023 (10:35 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സിനിമയ്ക്കായി മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നു.നെല്‍സന്റെ സംവിധാനത്തില്‍ ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കും.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. 
നടന്റെ ഒടുവില്‍ റിലീസായ അണ്ണാത്തെ എന്ന സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലെത്തുന്നത്. കേരളത്തില്‍ 300 ല്‍ അധികം തിയറ്ററുകളില്‍ ജയിലര്‍ പ്രദര്‍ശിപ്പിക്കും. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു. ആദ്യവാരത്തിലെ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോകള്‍ ഉള്‍പ്പെടെ ഹൗസ്ഫുളിലേക്ക്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sree Gokulam Movies (@sreegokulammoviesofficial)

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article