'ജയിലര്‍' റിലീസ് ദിവസം അവധി ! പ്രഖ്യാപനവുമായി തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനി

കെ ആര്‍ അനൂപ്

ശനി, 5 ഓഗസ്റ്റ് 2023 (13:56 IST)
'ജയിലര്‍' ഓഗസ്റ്റ് 10ന് തിയേറ്ററില്‍ എത്തും. രജനികാന്ത് ആരാധകര്‍ക്കായി ഇതേ ദിവസം അവധി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ ഒരു സ്വകാര്യ കമ്പനി. 
ചെന്നൈയിലെ യു.എന്‍.ഓ അക്വാ കെയര്‍ എന്ന സ്ഥാപനമാണ് ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 10ന് കൂടുതല്‍ ആളുകള്‍ ലീവ് ലീവിന് അപേക്ഷിച്ചതിനാലാണ് കമ്പനി ഈ തീരുമാനത്തിലേക്ക് എത്തിയത്. ചെന്നൈ, തിരുനെല്‍വേലി, ട്രിച്ചി, ബാംഗ്ലൂരു, ചെങ്കല്‍പേട്ട്, അറപ്പാളയം, അളകപ്പന്‍ നഗര്‍ തുടങ്ങിയ ബ്രാഞ്ചുകള്‍ക്കാണ് ഇത്തരത്തില്‍ അവധി പ്രഖ്യാപിച്ചത്. ജീവനക്കാര്‍ക്ക് സൗജന്യ ടിക്കറ്റും കമ്പനി നല്‍കിയിട്ടുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍