കഥാപാത്രങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള താരമാണ് ജയസൂര്യ. നടന് മാസങ്ങളോളമായി ഒരു സിനിമയുടെ പുറകെയാണ്. ജയസൂര്യയുടെ കരിയറിലെ നാഴികല്ലന്ന വിശേഷിപ്പിക്കാവുന്ന കത്തനാറിന് വേണ്ടിയാണ് കരിയറിലെ നല്ല സമയം വിനിയോഗിക്കുന്നത്. ഈ സിനിമയ്ക്കായി മുടിയും താടിയും മാസങ്ങളോളമായി നീട്ടി വളര്‍ത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഈ ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.
റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം ജയസൂര്യ ചിത്രത്തിന്റെ ബജറ്റ് 75 കോടിയാണ്.