72 കോടി കളക്ഷന്‍,2024ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിച്ച് പ്രേമലു

കെ ആര്‍ അനൂപ്

വ്യാഴം, 29 ഫെബ്രുവരി 2024 (11:37 IST)
Premalu
2024ലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് പ്രേമലു. 19 ദിവസത്തെ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ 72 കോടിയോളം കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടി.12.50 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
 
ആദ്യദിനം 90 ലക്ഷം രൂപ ചിത്രം നേടി. പിന്നീടുള്ള ദിവസങ്ങളില്‍ രണ്ട് കോടി കളക്ഷനും മൂന്ന് കോടി കളക്ഷനും ഒക്കെ ആയി ഉയരുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത്. മമ്മൂട്ടിയുടെ ഭ്രമയുഗം,ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകള്‍ പ്രേമലുവിന് ഭീഷണി ആയില്ല.
 
മാര്‍ച്ച് ഏട്ടന്‍ സിനിമയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് പ്രദര്‍ശനത്തിന് എത്തും.സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയാണ് തെലുങ്ക് പതിപ്പ് വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക് ഭാഷയിലേക്ക് സിനിമ എത്തുമ്പോള്‍ അവിടുത്തെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ രസകരമായ പോസ്റ്ററുകളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.വമ്പന്‍ തുകയ്ക്കാണ് സിനിമയുടെ മൊഴിമാറ്റ അവകാശം കാര്‍ത്തികേയ സ്വന്തമാക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇനി തെലുങ്ക് പതിപ്പും എത്തുന്നതോടെ കലക്ഷനില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ALSO READ: അമ്മയാകാന്‍ ഒരുങ്ങി ദീപിക പദുക്കോണ്‍, ആദ്യ കണ്‍മണി സെപ്റ്റംബറില്‍ എത്തുമെന്ന് രണ്‍വീര്‍
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍